അനുഷ്കയുടെ ചിത്രത്തിൻറെ ട്രെയിലർ ലോഞ്ച്, പ്രഭാസും പങ്കെടുക്കും | filmibeat Malayalam

  • 7 years ago
Prabhas Will Join With Anushka On Bhagmati's trailer launch.

ബാഹുബലിക്ക് ശേഷമാണ് അനുഷ്ക-പ്രഭാസ് ജോഡികള്‍ പ്രേക്ഷകമനസ്സുകളില്‍ ചേക്കേറിയത്. ചിത്രത്തിന് ശേഷം ഇരുവരും പ്രണയത്തിലാണ് എന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ വാർത്തകള്‍ നിഷേധിച്ചിരുന്നു. ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് സഹോയിലെ നായികാവേഷം അനുഷ്‌കയ്ക്ക് നഷ്ടപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നത് ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.അതിനിടെ പുതിയ റിപ്പോർട്ടുകളും പുറത്തുവരികയാണ്. അനുഷ്ക ഷെട്ടിയുടെ പുതിയ ചിത്രമായ ഭാഗ്മതിയുടെ ട്രെയിലർ ലോഞ്ചില്‍ പ്രഭാസും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. അനുഷ്‌കയുടെ പിറന്നാള്‍ ദിനത്തില്‍ പ്രഭാസ് ബിഎംഡബ്ലു സമ്മാനിച്ചിരുന്നു. പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ വില കൂടിയ വാച്ചായിരുന്നു അനുഷ്‌ക സമ്മാനിച്ചത്. ഇതോടെ വീണ്ടും പ്രണയവാർത്തകള്‍ സജീവമാകുകയായിരുന്നു.

Recommended