ആശങ്ക സൃഷ്ടിച്ച് മുഹമ്മദ് ബിൻ സല്‍മാൻറെ നീക്കങ്ങള്‍

  • 7 years ago
A midnight blitz of arrests ordered by the crown prince of saudi Arabia over the weekend has ensnared dozens of its most influential figures, including 11 of his royal cousins.

അഴിമതിക്കെതിരായ നടപടിയെന്ന പേരില്‍ കിരീടാവകാശി നടത്തിയ അറസ്റ്റുകള്‍ ശുദ്ധ തട്ടിപ്പെന്ന് റിപ്പോർട്ട്. തന്റെ അധികാരമുറപ്പിക്കാൻ സല്‍മാൻ രാജാവിൻറെ മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സല്‍മാൻ നടത്തിയ നീക്കങ്ങളാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 11 രാജകുമാരന്മാരടക്കമുള്ള മന്ത്രിമാരും മുൻ മന്ത്രിമാരും ബിസിനസ് പ്രമുഖരുമെല്ലാം അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. പ്രാഥമിക നിയമനടപടിക്രമങ്ങള്‍ പോലും പാലിക്കാതെയാണ് ഭരണത്തില്‍ ഇന്നതസ്ഥാനം വഹിക്കുന്നവരെയടക്കം
കിരീടാവകാശി അറസ്റ്റ് ചെയ്തത്. ഇതുതന്നെ അദ്ദേഹത്തിന്റെ നിഗൃഢമായ ലക്ഷ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അഴിമതിക്കെതിരായ നടപടികളാണെങ്കില്‍ നിയമത്തിന്റെ ശരിയായ വഴികളിലൂടെ ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ തടസ്സമില്ലെന്നിരിക്കെയാണ് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയുള്ള കിരീടാവകാശിയുടെ നീക്കങ്ങള്‍.സൗദിയുടെ ചരിത്രത്തിലാദ്യമായി മുഴുവന്‍ സുരക്ഷാ വിഭാഗങ്ങളുടെയും അധികാരം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കൈകളില്‍ വന്നുവെന്നതാണ് അറസ്റ്റ് നടപടികളുടെ ഏറ്റവും പ്രധാനപ്പെട്ട ഫലം. ഏതായാലും മുഹമ്മദ് ബിൻ സല്‍മാൻറെ നീക്കങ്ങളെ ശ്രദ്ധയോടെയാണ് അറബ് ലോകം വീക്ഷിക്കുന്നത്.

Recommended