ദുല്‍ഖറിനെ അറിയില്ലെന്ന് നായിക | filmibeat Malayalam

  • 7 years ago
Solo actress Neha sharma opens up about Dulquer Salmaan.

ദുല്‍ഖർ സല്‍മാൻ നായകനായെത്തിയ സോളോയിലൂടെയാണ് നേഹ ശർമ മലയാളിപ്രേക്ഷകരിലേക്കെത്തിയത്. ദുല്‍ഖറിൻറെ നായികയായി മികച്ച പ്രകടനമാണ് നേഹ കാഴ്ചവെച്ചത്. മലയാളത്തിന് പുറമെ സോളോയുടെ തെലുങ്ക് പതിപ്പിലും അക്ഷരയെ അവതരിപ്പിച്ചത് നേഹ തന്നെയായിരുന്നു. എന്നാല്‍ ബിജോയ് നമ്പ്യാരുടെ ചിത്രത്തില്‍ നായികയാകാൻ കേരളത്തിലേക്ക് വിമാനം കയറുമ്പോള്‍ താൻ അഭിനയിക്കുന്നത് ആരുടെ കൂടെയാണ് എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല നേഹക്ക്. ദുല്‍ഖർ സല്‍മാൻ എന്ന നായകൻ ആരാണെന്ന് അറിയാൻ വിക്കിപീഡിയയില്‍ തെരഞ്ഞെ അനുഭവവുമുണ്ട് നേഹക്ക്. ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ നേഹ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ദുല്‍ഖർ എത്രമാത്രം വലിയ താരമാണ് എന്ന് തനിക്കറിയില്ലായിരുന്നു. ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് ദുല്‍ഖർ തെന്നിന്ത്യയിലെ ഒരു വലിയ നടനാണ് എന്നറിയുന്നത്. തൻറെ തൊഴിലിനോട് അങ്ങേയറ്റത്തെ അഭിനിവേശമുള്ളയാളാണ് ദുല്‍ഖറെന്നും നേഹ ശർമ പറയുന്നു.

Recommended