മൂന്നര വർഷം: മോദി കറങ്ങിയത് 50 വിദേശരാജ്യങ്ങളില്‍ | Oneindia Malayalam

  • 7 years ago
It has been reported that Prime Minister Narendra Modi visited 50 foreign countries.

ചെണ്ട കൊട്ടിയും പാവ കളിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാലത്തിനിടെ സഞ്ചരിച്ചത് 50 വിദേശ രാഷ്ട്രങ്ങള്‍. പ്രധാനമന്ത്രി പദത്തിലെത്തി മൂന്ന് വർഷം പൂർത്തിയാക്കുമ്പോഴാണ് ഇത്രയും രാജ്യങ്ങളില്‍ മോദി പറന്നെത്തിയത്. ആസിയാൻ രാഷ്ട്രങ്ങളുടെ സമ്മേളനത്തിനായി അദ്ദേഹം ഫിലീപ്പിൻസിലെത്തിയതോടെയാണ് 50 രാഷ്ട്രങ്ങളുടെ പട്ടിക തികഞ്ഞത്. 2014 മെയ് മാസമാണ് പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യയാത്ര ഭൂട്ടാനിലേക്കായിരുന്നു. മൂന്നര വർഷത്തിനിടെ അഞ്ച് വട്ടമാണ് മോദി അമേരിക്കയിലേക്ക് സന്ദർശനം നടക്കിയത്. ചൈന, ജർമ്മനി, റഷ്യ, ഫ്രാൻസ് എന്നീ പ്രധാന രാജ്യങ്ങളിലും മോദി മൂന്ന് വട്ടം സന്ദർശനം നടത്തി. ഇനിയുമുണ്ട് ഒന്നൊര വർഷം കൂടി. ഈ ഒന്നര വർഷത്തിനിടയില്‍ രാജ്യങ്ങളുടെ പട്ടിക 100 തികക്കാൻ മോദിക്കാകട്ടെ എന്ന തരത്തിലാണ് വരുന്ന കമൻറുകള്‍.

Recommended