അനുഷ്‌കക്ക് ഈ ക്രിക്കറ്റ് താരത്തോട് കടുത്ത പ്രണയമായിരുന്നു

  • 7 years ago
Baahubali Actress Anushka Shetty fell In love with an Indian cricketer

തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള താരമാണ് അനുഷ്ക ഷെട്ടി. കഴിഞ്ഞ ദിവസാം 36ആം പിറന്നാള്‍ ആഘോഷിച്ച അനുഷ്ക ഇനിയും കല്യാണം കഴിക്കാത്തത് എന്താണെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ബാഹുബലിയിലെ വിജയ ജോഡിയായ അനുഷ്കയും ബാഹുബലിയും ജീവിതത്തിലും ഒന്നിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം. പാപ്പരാസികള്‍ പല കഥകളും ഇരുവരെയും ചേര്‍ത്തുണ്ടാക്കുകയും ചെയ്തു. പക്ഷേ വിശദീകരണവുമായി പ്രഭാസ് രംഗത്തു വന്നതോടെ ആ പ്രതീക്ഷയും അവസാനിച്ചു. കഴിഞ്ഞ ദിവസം ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഒരാളോട് പ്രണയം തോന്നിയ കാര്യം അനുഷ്ക തുറന്നു പറഞ്ഞു. ആരാണെന്നല്ലേ, ഇന്ത്യയുടെ വന്‍മതിലെന്ന് അറിയപ്പെടുന്ന നമ്മുടെ സ്വന്തം രാഹുല്‍ ദ്രാവിഡ്. ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണെന്നറിയാനുള്ള ചോദ്യത്തിനാണ് ഈ മറുപടി ലഭിച്ചത്. ചെറുപ്പം മുതലേ ദ്രാവിഡിനോട് പ്രത്യേക ഭ്രമം ആയിരുന്നു. ഒരു ഘട്ടത്തില്‍ അദ്ദേഹവുമായി പ്രണയത്തിലായിട്ടുണ്ടെന്നുമായിരുന്നു അനുഷ്‌ക പറഞ്ഞത്.

Recommended