മമ്മൂട്ടിയെക്കുറിച്ച് സുകുമാരൻ പറഞ്ഞത് | filmibeat Malayalam

  • 7 years ago
Mallika Sukumaran reveals about the relationship between Mammootty and Sukumaran.

മമ്മൂട്ടിയും സുകുമാരനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് മല്ലിക സുകുമാരൻ. നേരത്തെ മക്കളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരുടെ സിനിമാജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി മല്ലിക രംഗത്തെത്തിയിരുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലികയുടെ വെളിപ്പെടുത്തല്‍. പടയോട്ടം എന്ന സിനിമയില്‍ മമ്മൂട്ടി, പ്രേംനസീർ, മോഹൻലാല്‍ എന്നിവരാണ്കേന്ദ്രകഥാപാത്രങ്ങളായെത്തിയത്. ചിത്രത്തില്‍ കമ്മാരൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കഥാപാത്രത്തിനായി ആദ്യം നിശ്ചയിച്ചിരുന്നത് സുകുമാരനെയാണ്. സുകുമാരനാണ് മമ്മൂട്ടിയുടെ പേര് നിർദേശിച്ചത്. സ്‌ഫോടനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും കണ്ടുമുട്ടിയിരുന്നത്. മമ്മൂട്ടിയ്ക്ക് വേണ്ടി സിനിമകളിലഭിക്കുന്നതിന് സുകുമാരന്‍ ശൂപാര്‍ശ ചെയ്യുമായിരുന്നു. അമ്മ സംഘടനയിലെ തുടക്കകാലത്ത് രാജുവിന് ചെറിയ പ്രശ്‌നങ്ങള്‍ വന്നിരുന്നു. അത് വേഗം പരിഹരിക്കാനുള്ള കാഴ്ചപാട് മമ്മൂട്ടിയ്ക്കുണ്ടായിരുന്നു. അത് സുകുവേട്ടനോടുള്ള ആത്മാര്‍ത്ഥ സ്‌നേഹവും അടുപ്പവുമാണെന്ന് കരുതുന്നില്ലെന്നും മല്ലിക പറയുന്നു.

Recommended