'വിവേകാനന്ദ പ്രതിമയുടെ തലയറത്തു' മുസ്ലിങ്ങള്‍ക്കെതിരെ സംഘപരിവാര്‍ പ്രചരണം | Oneindia Malayalam

  • 7 years ago
ഉത്തര്‍ പ്രദേശിലെ ബധോഹിയിലെ വിവേകാനന്ദ പ്രതിമയുടെ തല മുസ്ലീംങ്ങള്‍ അറുത്തു കളഞ്ഞു എന്നാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. പ്രതിമയുടെ ചിത്രം സഹിതമാണ് ഈ വ്യാജ പ്രചരണം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് ഉത്തര്‍ പ്രദേശിലെ സര്‍ദാര്‍ കോട്വാലിയിലെ വിവേകാനന്ദ പ്രതിമ നശിപ്പിക്കപ്പെട്ടിരുന്നു. സാമൂഹ്യ വിരുദ്ധരാണ് പ്രതിമ നശിപ്പിച്ചത്. പ്രേമചന്ദ്ര ഗൗതം എന്നയാളെ ഈ സംഭവത്തില്‍ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ശംഖ് നാദ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് മുസ്ലിങ്ങള്‍ക്കെതിരെ പ്രചരണം നടക്കുന്നത്. പോലീസ് ഈ പ്രചാരണം തള്ളിക്കളഞ്ഞിട്ടുണ്ട്. ‘പ്രതികളെ ഇതിനകം തന്നെ അറസ്റ്റു ചെയ്തിട്ടുണ്ട്. നീരജ് ഗൗതം എന്നയാളുടെ മകനായ പ്രേമചന്ദ്ര ഗൗതം ആണ് അറസ്റ്റിലായത്. ഒക്ടോബര്‍ 26ന് ഉച്ചയ്ക്ക് 12.55നാണ് പ്രതിയെ അറസ്റ്റു ചെയ്തത്’ എന്ന ട്വീറ്റിലൂടെയാണ് യു.പി പൊലീസ് മറുപടി നല്‍കിയത്.

Recommended