തിയറ്റർ തകർക്കാൻ പറഞ്ഞവർ എവിടെ? രാമലീലയുടെ കളക്ഷൻ | filmibeat Malayalam

  • 7 years ago
Ramaleela, the Dileep starrer, directed by film-maker Arun Gopy made a grand entry to the theatres on September 28, 2017. The movie, which opened to positive reports has had a wonderful time at the box office.
Now, Ramaleela has completed one month of run in the Kerala theatres. Many Malayalam films along with Tamil biggie Mersal had made it to the the theatres within this time span. But still, Ramaleela remained rock-steady at the box office and has crossed yet another major milestone at the Kerala box office. Read Ramaleela box office collection report to know how much the film has collected from the first month of its run..

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ ദിലീപ് ഈയടുത്താണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ജയിലിലായിരുന്നപ്പോള്‍ റിലീസ് ചെയ്ത ചിത്രമാണ് രാമലീല. ഏറെ നാളത്തെ അനിശ്തിതത്വങ്ങള്‍ക്കൊടുവിലാണ് ചിത്രം റിലീസ് ചെയ്തത്. സിനിമ റിലീസായപ്പോള്‍ മുതല്‍ നിരവധി പ്രചാരണങ്ങളാണ് ചിത്രത്തിനെതിരെ നടന്നത്. സിനിമ കാണരുതെന്നും തിയറ്ററുകള്‍ നശിപ്പിക്കണമെന്നുമുള്ള പ്രചാരണങ്ങളുണ്ടായി. എന്നാല്‍ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സിനിമയ്ക്കും രാമലീലയ്ക്കും എതിരെ ശക്തമായ ആഹ്വാനങ്ങള്‍ ഉണ്ടായിട്ടും രാമലീലക്ക് ബോക്‌സ് ഓഫീസില്‍ മികച്ച തുടക്കം ലഭിച്ചു. രണ്ടര കോടിയോളമാണ് ചിത്രം ആദ്യദിനം നേടിയത്. പൂജ റിലീസായി സെപ്തംബർ 28 വ്യാഴാഴ്ച ചിത്രത്തിന് തുടക്കം ലഭിച്ച് പ്രേക്ഷക പ്രാതിനിധ്യം തുടർദിവസങ്ങളിലും നിലനിർത്താനായി. ആദ്യ വാരാന്ത്യം പത്ത് കോടിക്ക് മുകളിലാണ് രാമലീല കളക്ട് ചെയ്തത്.

Recommended