കശ്മീരിന് സ്വയംഭരണം; ചിദംബരവും മോദിയും വാക്പയറ്റ് തുടരുന്നു | Oneindia Malayalam

  • 7 years ago
കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ ജനങ്ങള്‍ സ്വയംഭരണം ആഗ്രഹിക്കുന്നുവെന്ന ചിദംബരത്തിന്‍റെ പരാമര്‍ശം ഇന്ത്യന്‍ സൈനികരെ അപമാനിക്കുന്നതാണെന്നാണ് പ്രധാനന്ത്രി ആരോപിച്ചു. ജമ്മു കശ്മീരിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ധീരരായ ഇന്ത്യന്‍ സൈനികരെ അപമാനിക്കുന്നതാണ് ചിദംബരത്തിന്‍റെ പ്രസ്താവയെന്നും മോദി കുറ്റപ്പെടുത്തി. പാകിസ്താനും വിഘടനവാദികളും ഉപയോഗിക്കുന്ന ഭാഷയാണ് ചിദംബരത്തിന്‍റേതെന്ന് ചൂണ്ടിക്കാണിച്ച മോദി കോണ്‍ഗ്രസിന് ഇതിന് മറുപടി പറയേണ്ടിവരുമെന്നും പറഞ്ഞു. അതേസമയം മോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ചിദംബരം രംഗത്തു വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സാങ്കൽപിക ശത്രുവുമായി യുദ്ധത്തിലാണെന്ന് പി.ചിദംബരം പറഞ്ഞു. രാജ്കോട്ടിൽ വെച്ച് നടന്ന സംവാദത്തിൽ താൻ അതേക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ മുഴുവൻ പ്രധാനമന്ത്രി വായിച്ചില്ല എന്നുറപ്പാണ്. തന്നെ വിമർശിക്കുന്നവർ താനെന്താണ് പറഞ്ഞതെന്ന് മുഴുവൻ വായിക്കണം, എന്നിട്ട് വിമര്‍ശിക്കൂ എന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

Congress leader P Chidambaram on Saturday said that people in Kashmir who demand azaadi actually seek autonomy for the state. Modi slams the remark.

Recommended