ചിമ്പു, പ്രഭുദേവ, വിഘ്നേശ് ... ഇത്തവണ അത് നടക്കുമോ? | filmibeat Malayalam

  • 7 years ago
പ്രണയവും പ്രണയ പരാജയങ്ങളും കാരണം പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ച താരംകൂടിയാണ് നയന്‍‌താര. ഇപ്പോള്‍ നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേശ് ശിവയും തമ്മിലുള്ള പ്രണയമാണ്. ഇരുവരും രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഘ്‌നേഷ് ശിവയും നയന്‍താരയും ഒന്നിച്ച് അമേരിക്കയില്‍ പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഈ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് രഹസ്യ വിവാഹത്തേക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഘ്‌നേഷ് ശിവ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. വര്‍ഷത്തില്‍ കൈനിറയെ ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന നയന്‍താര പെട്ടന്ന് സിനിമകള്‍ കുറയ്ക്കുകയായിരുന്നു. രാജറാണി എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താര ശക്തമായ തിരിച്ചുവരവ് നടത്തുന്നത്.
Nayanthara and Vignesh Shivan gearing up for a secret wedding?

Recommended