ഗര്‍ഭിണിയായ ദളിത് യുവതിയെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്നു | Oneindia Malayalam

  • 7 years ago
Dalit Woman, Unborn Child lost their life for ‘Touching’ Bucket in Bulandshahr, Uttar Pradesh.

മേല്‍ജാതിക്കാരിയുടെ വീട്ടിലെ ബക്കറ്റ് തൊട്ടതിന് ഗര്‍ഭിണിയായ ദളിത് യുവതിയെ കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ബന്‍സോലിയിലാണ് സംഭവം.
ഒക്ടോബര്‍ 15നാണ് സംഭവം നടന്നത്. വീടുകള്‍ തോറും കയറി ചവറുശേഖരിക്കുന്ന ജോലി ചെയ്യുകയാണ് സാവിത്രി ദേവിയെന്ന ദളിത് യുവതി. ഒരു വീട്ടില്‍ ചവറുശേഖരിക്കാന്‍ എത്തിയവേളയില്‍ സമീപത്തുണ്ടായിരുന്ന ഒരു റിക്ഷയില്‍ തട്ടി ബാലന്‍സ് തെറ്റി സാവിത്രി വീഴുകയായിരുന്നു. ഇതിനിടയില്‍ ആ വീട്ടിലെ ബക്കറ്റ് അറിയാതെ തട്ടിപ്പോയി.ഇതിനു പിന്നാലെ താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ജുവെന്ന യുവതി സാവിത്രി ബക്കറ്റ് അശുദ്ധമാക്കിയെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സാവിത്രി ആറുദിവസത്തിനുശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു. ‘തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സാവിത്രി ദേവിയുടെ അയൽക്കാരി കുസുമ ദേവിയും ഒമ്പത് വയസ്സുകാരിയായ മകളും സാത്രി മർദ്ദമേറ്റതിന്റെ ദൃക്സാക്ഷിയാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സാവിത്രിക്ക് മര്‍ദനമേറ്റപ്പോള്‍ കുട്ടി കരഞ്ഞുകൊണ്ട് ഞങ്ങളുടെ അരികിലെത്തി സഹായത്തിനായി അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഞങ്ങള്‍ ഓടിച്ചെല്ലുകയും അവരില്‍നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നെന്ന് കുസുമ ദേവി പറയുന്നു.

Recommended