Govt Advisory For Indian Jobseekers In Saudi Arabia | Oneindia Malayalam

  • 7 years ago
Delete any obscene content from your phone and laptop, and ensure that nothing you carry gives the impression that you indulge in black magic.

സൗദി അറേബ്യയില്‍ ജോലി ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള നിര്‍ദേശങ്ങളുടെ പരിഷ്‌കരിച്ച രൂപമാണ് സര്‍ക്കാരിപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും ഉള്ള സൗദി പോലൊരു രാജ്യത്ത് നിരോധിച്ചിട്ടുള്ള വസ്തുക്കളൊന്നും യാത്രയില്‍ കൂടെ കരുതരുതെന്ന് സര്‍ക്കാര്‍ കര്‍ശനമായി നിര്‍ദേശിക്കുന്നു. മൊബൈല്‍ ഫോണില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നും അശ്ലീലദൃശ്യങ്ങള്‍ നീക്കം ചെയ്യുക എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്.
ദുര്‍മന്ത്രവാദം അടക്കമുള്ള ദുരാചാരങ്ങള്‍ക്ക് നിരോധനമുള്ള രാജ്യമായതിനാല്‍ ഏലസ്, കറുത്ത ചരട് എന്നിവ കൊണ്ടുപോവുകയോ ധരിക്കുകയോ ചെയ്യരുത്. വിലക്കുള്ള സാധനങ്ങള്‍ വേറെയുമുണ്ട്. മയക്ക് മരുന്ന്, പന്നിയിറച്ചി അടങ്ങിയ ആഹാരം, പാന്‍മസാല, ഇസ്ലാം ഇതര മതങ്ങളുടെ ഗ്രന്ഥങ്ങള്‍ എന്നിവയും സൗദിയിലേക്ക് പോകുമ്പോള്‍ കൂടെ കൊണ്ടുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.

Recommended