ഹിന്ദു യുവാവിന്റെ കൂടെ ഒളിച്ചോടിയ മുസ്ലിം യുവതി തലശ്ശേരി കോടതിയിൽ കാമുകന്റെ കൂടെ പോകുമ്പോഴുണ്ടായ നാട

  • 7 years ago
കാവി പുതച്ച നീതിപീഠങ്ങൾ...
ഇത് ഇന്നലെ തലശ്ശേരിയിൽ നടന്ന സംഭവം.. വിശയം അന്യമതസ്ഥ പ്രണയവും വിവാഹവും തന്നെ...ചൊക്ലി ഈസ്റ്റ് പള്ളൂർ ഡാഡി മുക്കിലെ കണ്ടോത്തുംകണ്ടി നിഖിൽ ( 23) എന്ന ഹൈന്ദവ യുവാവിന്റെ കൂടെ ഏച്ചൂരിലെ റാഹി മഷെറിൻ (20) എന്ന മുസ്ലിം യുവതിയെ പറഞ്ഞയക്കാൻ കോടതി സമ്മതം നൽകിയിരിക്കുന്നു....
ദിവസങ്ങൾക്ക് മുമ്പ് ഹാദിയ എന്ന മുസ്ലിം യുവതിക്ക് ലഭിക്കാത്ത കാവി നീതി... എന്താണ് റാഹി മഷെറിനും നിഖിലിനും കോടതി കണ്ടെത്തിയ പ്രത്യേകത... മഷെറിൻ പഠിക്കുന്ന വിദ്യാർത്ഥി... ഹാദിയ ഒരു ഡോക്ടറും.. തമ്മിൽ പക്വത ഹാദിയക്ക് തന്നെ.. മഷെറിന് 20 വയസ്സ് ഹാദിയക്ക് 24 വയസ്സും.. മഷെറിനും നിഖിലും രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ വിവാഹം നടത്തി.ഹാദിയയും ഭർത്താവും ഇസ്ലാമിക മതാചാര പ്രാകാരം നാലാളുടെ ഇടയിൽ വെച്ച് തന്നെ മാന്യമായി വിവാഹം നടത്തി... രണ്ട് പേരുടെയും വിശയം വീട്ടു തടങ്കലും വീട്ടുകാരും തന്നെ.. രണ്ടു പേരും ചെന്നെത്തിയത് ഇന്ത്യൻ നീതിപീഠത്തിന്റെ മുന്നിൽ തന്നെ..രണ്ട് പേരോടും കോടതി ചോദിച്ചത് ഒരേ ചോദ്യം...'ആരെ കൂടെ പോവണം'..... മഷെറിൻ ആദ്യം മടിച്ചെങ്കിലും മറുപടി 'കിട്ടാൻ' 'വിശ്രമം' നൽകി കാമുകന്റെ കൂടെ പോയാൽ മതിയെന്ന മറുപടിയും വാങ്ങി... ഹാദിയ രണ്ടാലൊന്നാലോജിക്കാതെ തന്നെ മറുപടി പറഞ്ഞു... തന്റെ ഭർത്താവിന്റെ കൂടെ പോയാൽ മതിയെന്ന്...രണ്ടു പേരുടെയും മറുപടി ഒന്ന് തന്നെ... പക്ഷേ സംഭവിച്ചതോ.... മഷെറിന്റെ മാതാപിതാക്കളെ അടിച്ചോടിച്ച് അവളെ കാമുഖനൊപ്പം വിട്ടു... ഹാദിയയെ അതേ പോലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് പിതാവിന്റെ കൂടെയും വിട്ടു.... ഇതിലെവിടെയാണ് നീതി..... ആർക്കാണ് നീതി ലഭിച്ചത്...
ആര് ആരുടെ കൂടെ പോയി ജീവിച്ചാലും ഇവിടെ ഒന്നും വരാനില്ല... പോയവർക്ക് പോയി... പക്ഷേ ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത് ഈ ഇരട്ട നീതിയാണ്... ആരുടെ തിരക്കഥയിലാണ് ഇന്ത്യൻ നീതി ന്യായ വ്യവസ്ഥ ചലിച്ച് കൊണ്ടിരിക്കുന്നത്....ഒരുത്തന്‍ മുസ്ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്യുമെന്ന് പരസ്യമായി ഫോസ്ബുക്കിലൂടെ വെല്ലുവിളിച്ചിട്ട് ദിവസങ്ങളായി.... പ്രതിഷേധം ശക്തമായപ്പോ നടപടിയെടുത്തോളാമെന്ന്...
ഏതാനും മാസം മുമ്പ് Shahu Ambalath എന്ന യുവ സുഹൃത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് എന്ന വ്യാജേനെ കൃത്രിമമായി പട്ടാളക്കാരെ അധിഷേപിച്ച പോസ്റ്റ് ഫോട്ടോഷാപ്പില്‍ ചെയ്തെടുത്ത് സംഘ്പരിവാറുകാരനായ ഒരാള്‍ പോസ്റ്റ് ചെയ്തപ്പോള്‍ ആ പോസ്റ്റ് ചെയ്ത ആളുടെ ഉറവിടം പോലും പരിശോധിക്കാതെ സുഹൃത്ത് ഷാഹുവിനെ കസ്റ്റഡിയിലെടുക്കുകയും അത് വലിയ വാർത്തയും ബഹളവുമാക്കുകയും ചെയ്യുകയായിരുന്നു പോലീസ്... എന്തോ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഈ വിഷയത്തില്‍ അല്പം നീതി പൂർവ്വം പെരുമാറി എന്നതുകൊണ്ട് മാത്രം കേസെടുക്കാതെ ഷാഹുവിനെ നീണ്ട മാനസിക ഹരാസ്മെന്‍റിന് ശേഷം വിട്ടയച്ചു.. ഇപ്പോഴും ആ ഫോട്ടോഷാപ്പ് സൃഷ്ടിച്ചവനെ പോലീസ് എന്തെങ്കിലും ചെയ്തതായി അറിയില്ല... ഇന്ത്യൻ നീതി പീoത്തിന്റെ നീതിയുടെ തുലാസ് സന്തുലിതമല്ല.. പക്ഷപാതപരമാണ് എന്ന് വ്യക്തമാകുന്ന ആയിരക്കണക്കിന് സംഭവങ്ങളില്‍ വെറും രണ്ടെണ്ണം മാത്രമാണിത്....
കോടതിക്കകത്ത് കറുത്ത തുണി കൊണ്ട് കണ്ണ് മറക്കപ്പെട്ട തുലാസ് പിടിച്ച് നിൽക്കുന്ന രൂപമല്ല നമുക്ക് വേണ്ടത്.... കണ്ണ് തുറന്ന നീതി വ്യവസ്ഥയാണ്..മറക്കപ്പെട്ട കണ്ണുകൾ നീതിക്ക് നേരെ തുറക്കട്ടെ.... തുലാസിന്റെ കനം പണത്തിനോ മതത്തിനോ നേരെ താഴാതിരിക്കട്ടെ... ഇന്ത്യൻ നിയമ വ്യവസ്ഥ നീതിയുക്തമാവട്ടെ എന്ന് പ്രാർത്ഥിക്കാം നമുക്ക്....