Fake Twitter Account In The Name Of Sreenivasan | Oneindia Malayalam

  • 7 years ago
It has been reported that fake twitter account in the name of Sreenivasan is operating. Lots of Anti-CPM posts are also being posted from this account.

പ്രമുഖ നടന്‍ ശ്രീനിവാസന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്. സിപിഎമ്മിനെതിരേ രൂക്ഷ വിര്‍മശനമാണ് ഈ അക്കൗണ്ടിലൂടെ പ്രചരിക്കുന്നത്. ശ്രീനി ദി ആക്ടര്‍ എന്ന പേരിലുള്ള ഈ പേജിലെ മിക്ക ട്വീറ്റുകളും സംഘികള്‍ക്ക് അനുകൂലമാണ്. ഇതേ തുടര്‍ന്ന് സംഘി ഗ്രൂപ്പുകളിലൂടെ ഈ ട്വീറ്റുകള്‍ വ്യാപിക്കുകയാണ്. കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരേ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയെ ട്വീറ്റില്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. അതേസമയം, തനിക്കു ഫേസ്ബുക്കിലോ ട്വിറ്ററിലോ അക്കൗണ്ടില്ലെന്നും ട്വിറ്റര്‍ പേജിലൂടെയുള്ള ട്വീറ്റുകള്‍ തന്റേത് അല്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. തന്റെ പേരില്‍ പ്രസ്താവനകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Recommended