തിരുവനന്തപുരത്തു നിന്നുള്ള മലയാളി പെൺകുട്ടി ശ്രേഷ്ഠ 2025-ലെ ദുബായിലെ ഏറ്റവും പ്രായം കുറഞ്ഞ സർട്ടിഫൈഡ് സ്കൂബ ഡൈവർ ആണ്. ഒപ്പം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ സ്കൂബ ഡൈവർ കൂടിയാണ്. ശ്രേഷ്ഠയുടെ സഹോദരി പതിനാലുകാരി സ്ലോക ചന്ദ്രയും പാഡി ജൂനിയർ ഓപ്പൺ വാട്ടർ ഡൈവർ കോഴ്‌സ് പൂർത്തിയാക്കിട്ടുണ്ട്. യുഎഇയിൽ സ്കൂബ ഡൈവിങ്ങിന് സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യത്തെ സഹോദര ജോഡി എന്ന ബഹുമതി ഇപ്പോൾ ഇവർ സ്വന്തമാക്കിയിരിക്കുന്നു.