USAയുമായുള്ള 50 വർഷത്തെ കരാർ പുതുക്കാതെ സൗദി ഇന്ത്യയ്ക്കും പ്രതീക്ഷ

  • 2 days ago
അമേരിക്കയുമായുള്ള പെട്രോ-ഡോളർ കരാർ പുതുക്കാതെ സൗദി അറേബ്യ. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കരാറിന്റെ നിലവിലെ കാലാവധി കഴിഞ്ഞാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍ ഇത് പുതുക്കാന്‍ സൗദി അറേബ്യ ഇതുവരെ തയ്യാറായിട്ടില്ല. മൂന്നാം അറബ്-ഇസ്രായേൽ യുദ്ധം കഴിഞ്ഞ് ഒരു വർഷത്തിനുശേഷം 1974 ആയിരുന്നു പെട്രോ-ഡോളർ കരാർ നിലവില്‍ വന്നത്.ഈ കരാറോടെയാണ് ക്രൂഡ് ഓയിലിന്റെ വില യുഎസ് ഡോളറുമായി ബന്ധിപ്പിക്കപ്പെടുന്നത്. ഇത് ഡോളറിനെ ശക്തിപ്പെടുത്തുകയും ലോകത്തിലെ മറ്റെല്ലാ കറൻസികളേക്കാളും ഉയർച്ചയും മുൻതൂക്കവും അമേരിക്കന്‍ പണത്തിന് നൽകുകയും ചെയ്തു.

#SaudiArabia #USA

~HT.24~PR.322~ED.190~