ഓരോ രൂപ വീതം അക്കൗണ്ടിലും കയ്യിലും; സ്ഥാനാർഥിർഥികളിൽ ഏറ്റവും ദരിദ്രൻ മാസ്റ്റർ രൺദീർ സിങ്

  • 28 days ago
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളിൽ ഏറ്റവും ദരിദ്രൻ സ്വതന്ത്രസ്ഥാനാർഥി മാസ്റ്റർ രൺദീർ സിങ് ആണെന്ന് റിപ്പോർട്ട്. ഹരിയാനയിലെ റോത്തക്കിൽ മത്സരിക്കുന്ന രൺദീറിന് ആകെ രണ്ടു രൂപയുടെ സന്പാദ്യം മാത്രമാണുള്ളത്. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രൺദീർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടിലും ഒരു രൂപ കയ്യിലും ഉണ്ടെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.