ചൂട്; സംസ്ഥാനത്ത് മുൻകരുതലുകൾ ശക്തമാക്കാൻ തീരുമാനം

  • 19 days ago
സംസ്ഥാനത്ത് ചൂട് കൂടുന്നതിനാൽ മുൻകരുതലുകൾ ശക്തമാക്കാൻ തീരുമാനം. മുഖ്യമന്ത്രി വിളിച്ച ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. ജില്ലകളിലെ പ്രവർത്തനങ്ങൾ മന്ത്രിമാർ നേരിട്ട് വിലയിരിത്തും. അതിനായി ജില്ലാ തലത്തിൽ യോഗങ്ങൾ വിളിക്കും. മെയ് 15 വരെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി വിലയിരുത്തൽ. അതിന് ശേഷം ശക്തമായ വേനൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Recommended