തെറ്റ് മനസിലാക്കിയിട്ടാണ് സുരേഷ് ഗോപി മാപ്പ് പറഞ്ഞതെങ്കില്‍, പരിഹസിക്കേണ്ടതില്ലല്ലോ

  • 7 months ago
മറ്റൊരു പുരുഷ മാധ്യമപ്രവര്‍ത്തകന്റെ തോളില്‍ കൈവച്ച ശേഷം കുഴപ്പമില്ലല്ലോ എന്ന് ചോദിച്ച് തന്നെ പരിഹസിച്ചുവെന്നും സൂര്യ വ്യക്തമാക്കുന്നു. ഇത് രണ്ടാം തവണയാണ് താന്‍ ഇത്തരത്തിലൊരു അനുഭവം നേരിടുന്നത്. കുറച്ച് ദിവസം മുമ്പ് തൃശൂര്‍ ചാവക്കാട് നടന്ന പരിപാടിക്കിടെ തന്റെ അടുത്തേക്ക് വരരുതെന്നും തനിക്കും കേസ് കൊടുക്കാന്‍ അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു അന്ന് താന്‍ പ്രതകരിച്ചില്ലെന്നും സൂര്യ പറഞ്ഞു. ഇതിനിടെയാണ് തനിക്ക് നേരെ വീണ്ടും പരിഹാസവുമായി അദ്ദേഹം എത്തുന്നത്. മീഡിയ വണ്‍ മാധ്യമ പ്രവര്‍ത്തകയോട് തെറ്റ് മനസിലാക്കിയിട്ടാണ് മാപ്പ് പറഞ്ഞതെങ്കില്‍, തന്നെ ഇത്തരത്തില്‍ പരിഹസിക്കേണ്ടതില്ലെന്നും സൂര്യ പറഞ്ഞു.

~PR.260~ED.22~HT.22~

Recommended