പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പൊലീസ് പിടിയില്‍ | *Crime
  • 2 years ago
Arshad, who is suspected to be the accused in the Kochi Kakkanad flat case, has been arrested | കൊച്ചി കാക്കനാട് ഫ്‌ളാറ്റ് കൊലപാതകത്തിലെ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പൊലീസ് പിടിയില്‍. കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാസര്‍കോഡ് വച്ചാണ് അര്‍ഷാദിനെ പൊലീസ് പിടികൂടിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അര്‍ഷാദിനെ പിടികൂടാന്‍ പൊലീസിന് ആയത്. കോഴിക്കോട് രാമനാട്ടുകരയിലായിരുന്നു അര്‍ഷാദിന്റെ മൊബൈല്‍ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. ഇതോടെ ഇയാള്‍ വടക്കന്‍ കേരളത്തിലേക്ക് തന്നെയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ വിവിധ ജില്ലകളിലെ പൊലീസുമായി കേന്ദ്രീകരിച്ച് വിപുലമായി നടത്തിയ അന്വേഷണത്തിലാണ് അര്‍ഷാദ് പൊലീസിന്റെ പിടിയിലായത്.

Recommended