അതിജീവിത നല്‍കിയ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

  • 2 years ago
Dileep actress case: Petition of actress against trial court in the High Court today | നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത നല്‍കിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹർജി യാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് അതിജീവിതയുടെ പ്രധാന പരാതി. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ കാർഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണക്കോടതി അനുമതി നിഷേധിച്ചുവെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം വിചാരണക്കോടതി ജഡ്ജിക്കെതിരെ എന്ത് അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു ഹർജി നേരത്തെ പരിഗണിച്ചപ്പോള്‍ ഹൈക്കോടതി ചോദിച്ചത്.

#Dileep #DileepCase

Recommended