മലയാള സിനിമയില്‍ ഒരു പുതിയ ട്രെന്റിന് തുടക്കം കുറിച്ച സിനിമയായിരുന്നു അനിയത്തിപ്രാവ്. ശാലിനിയുടേയും കുഞ്ചാക്കോ ബോബന്റേയും നായകനും നായികയുമായിട്ടുള്ള അരങ്ങേറ്റം കുറിച്ച സിനിമ മലയാളത്തില്‍ ഒരു പുതു ചരിത്രം തന്നെ സൃഷ്ടിച്ചു. അനിയത്തിപ്രാവിലൂടെ ജനപ്രിയനായി മാറിയ താരമായിരുന്നു ഷാജിന്. കഴിഞ്ഞ ദിവസം ഷാജിനെ തേടി സോഷ്യല്‍ മീഡിയ ഇറങ്ങിത്തിരിച്ചു. ഫെയ്സ്ബുക്കിലെ സിനിമാ ഗ്രൂപ്പിലൂടെയായിരുന്നു താരം ഇപ്പോള്‍ എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി ശ്രമം നടന്നത്