Tata Altroz DCA Malayalam Review | Performance, iRA, Voice-Assistant, New Colour, Ride Comfort
  • 2 years ago
ഇന്ത്യൻ വിപണിയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാറുകളിലൊന്നായി പേരെടുത്ത മോഡലാണ് ടാറ്റ ആൾട്രോസ്. സുരക്ഷയും ഗംഭീര സവിശേഷതകളെല്ലാം ഒത്തുചേർത്തിരുന്നെങ്കിലും ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനില്ലാതിരുന്നത് പലരേയും വാഹനത്തിൽ നിന്നും അകറ്റി നിർത്തിയിരുന്നു. പ്രത്യേകിച്ച് ഗിയർലെസ് മോഡലുകൾക്ക് പ്രശസ്തിയാർജിച്ചു വരുന്ന സാഹചര്യത്തിൽ ഇത് ആൾട്രോസിന്റെ വലിയൊരു പോരായ്മ തന്നെയായിരുന്നു.

ഇതിനെല്ലാം പരിഹാരമായി ആൾട്രോസിന് ഒരു ഓട്ടോമാറ്റിക് പതിപ്പിനെ കൂടി ടാറ്റ അടുത്തിടെ അവതരിപ്പിച്ചു. അതും ഒരു ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ടാറ്റ കൊണ്ടുവന്നത്. എഎംടി വേണ്ടെന്നുവെച്ച് ഡിസിഎ എന്നുവിളിക്കുന്ന ഈ സംവിധാനം കൊണ്ടുവന്നത് പലരേയും ഞെട്ടിച്ചിരിക്കുകയാണ് ടാറ്റ ഇപ്പോൾ.
Recommended