മുരളിയ്ക്ക് പിന്നാലെ അജയനായി പാൻ ഇന്ത്യൻ മാർക്കറ്റിലേയ്ക്ക് ടൊവിനോ

  • 2 years ago
മിന്നൽ മുരളി എന്ന സിനിമ ടൊവിനോ തോമസ് എന്ന നടന് പാൻ ഇന്ത്യൻ അടിസ്ഥാനത്തിൽ വലിയൊരു മാർക്കറ്റ് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. അത്തരമൊരു മാർക്കറ്റ് ലക്ഷ്യം വച്ച് ടൊവിനോയുടെതായി അണിയറയിൽ ഒരുങ്ങുന്നത് ഒരു ബ്രഹ്മാണ്ഡ സിനിമയാണ്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന 'അജയൻറെ രണ്ടാം മോഷണം' ടൊവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം കൂടിയാണ്. യു.ജി.എം ആണ് ഈ ബിഗ് ബജ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.

Recommended