Valiyakulangara Devi Temple velan story | valiyakulangara amma Jeevatha ezhunnallathu

  • 2 years ago
ഒരിക്കല്‍ വലിയകുളങ്ങര അമ്പലത്തിലെ വിഗ്രഹത്തിന്റെ തേജസ്സ് കണ്ട് ഒരാൾ "എന്തൊരു തേജസ്സാണ്ണ്‍ ഈ ദേവിക്ക് " എന്ന് ഉരിയാടി അത്ഭുതത്തോടെ നോക്കി നിന്നു. അത് ദേവിക്ക് കണ്ണേറു ദോഷമായി ഭവിച്ചു. അതോടെ ഗ്രാമത്തിലും ക്ഷേത്രത്തിലും ചില അനിഷ്ഠങ്ങള്‍ കണ്ട് തുടങ്ങി. ക്ഷേത്രത്തിന്‍റെ ഭരണാധികാരികള്‍ ഉടന്‍ തന്നെ ചിറ്റിശ്ശേരില്‍ കണിയാനെ വരുത്തി പ്രശ്നവിധി ആരാഞ്ഞു. ദേവിക്ക് കണ്ണേറ് ദോഷമുണ്ടായത് പ്രശ്നത്തില്‍ തെളിഞ്ഞു. ഒരു വേലന്‍ വന്നു ഇലഞ്ഞിത്തുകല്‍ കൊണ്ട് ഓതിയാല്‍ മാത്രമേ ദേവിയുടെ ദോഷം മാറുകയുള്ളു എന്ന് വിധിയുണ്ടായി. അങ്ങനെ അകലെ നിന്നും ഒരു വേലനെ വരുത്തി. അയാള്‍ പുറമാടി വേഷംകെട്ടി ഇലഞ്ഞിത്തുകല്‍ കൊണ്ട് ഓതി ദേവിയുടെ കണ്ണേറ്റ് ദോഷം മാറ്റി. അന്ന് രാത്രി ദേവി അയാള്‍ക്ക് സ്വപ്നത്തില്‍ ദര്‍ശനം നല്‍കി. "നീ എന്നോടൊപ്പം ഉണ്ടാവണം" എന്ന് അരുളി ചെയ്തു. ആ വേലന്‍ അങ്ങനെ ഈ ഗ്രാമത്തില്‍ തന്നെ താമസമാക്കി.എല്ലാ മലയാളമാസം ഒന്നാം തീയതിയും ദേവിയേ പറവെച്ച് ഓതുകയും ദേവിയുടെ തിടമ്പ് (ജീവത)പുറത്തേക്കെഴുന്നളളിക്കുമ്പോഴൊക്കെ ഇലഞ്ഞിതുകല്‍ കൊണ്ട് ഓതുകയും ചെയ്ത് ഇന്നും ആ വേലന്റെ തലമുറയില്‍ പെട്ടവര് ഈ ആചാരം തുടറ്ന്നു പോകുന്നു. വലിയകുളങ്ങര അമ്പലത്തിൽ മാത്രമാണ് എഴുന്നുള്ളത്ത് വേളകളിൽ വേലന്റെ സജീവ സാനിദ്ധ്യം അമ്മയോടൊപ്പം ഉണ്ടാകുന്നത്. ഇത് വലിയ ഒരു സവിശേഷത ആണ്...
തലപ്പാവ് വെച്ച് പട്ട് ഉടുക്കുന്നതാണ് ‌ സാധാരണ വേലൻ്റെ വേഷം.. എന്നാൽ കാതിൽ പച്ച പറങ്ങാണ്ടി തൂക്കി കുരുത്തോല കൊണ്ട് പ്രത്യേകരീതിയിൽ തൊപ്പി, കൈത്തള,കാൽത്തള, പൂണൂൽ എന്നിവ നിർമ്മിച്ചണിഞ്ഞാണ് അശ്വതി ഉത്സവത്തിന് വേലന്റെ വരവ് . എഴുന്നള്ളത്ത്കൾക്ക് മുൻപായി കാതുകളിൽ ഒന്നിൽ സ്വന്തമായി പ്രത്യേകരീതിയിൽ ഉണക്കിയെടുത്ത മത്സ്യത്തെ ധരിക്കുന്നു.തുടർന്ന് നാലമ്പലത്തിൽ പ്രവേശിച്ച് ശ്രീകോവിലിനു മുന്നിൽ ദേവിക്ക് നേർ നിന്ന് കേശാദിപാദവും, പാദാദികേശവും കൃഷ്ണമൃഗത്തിന്റെ കൊമ്പിൽ കെട്ടിയ ഇലഞ്ഞി തുപ്പ് കൊണ്ട് ഓതി കണ്ണേർ ദോഷങ്ങളും മറ്റ് അഖില ദോഷങ്ങളും അകറ്റുന്നു എന്നാണ് വിശ്വാസം.
Valiyakulangara Devi temple - https://youtu.be/Hxt3WS7gSJM

Valiyakulangara Amma - https://youtu.be/5ayHFcuXwTE

വലിയകുളങ്ങരയമ്മ കടൽ നീരാട്ട് - https://youtu.be/s3dMotqm3Ho