സഞ്ജു ലോകകപ്പ് ടീമിലേക്ക് ? ദുബായിൽ തുടരാൻ നിർദേശം

  • 3 years ago
Sanju Samson Asked to Stay Back in UAE, Is he Getting National Call for T20 World Cup?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14-ാം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് എത്തുകയാണ്. 17നാണ് ടി20 ലോകകപ്പിന് തുടക്കമാവുന്നത്. ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയ പല ഇന്ത്യന്‍ താരങ്ങളോടും യുഎഇയില്‍ തുടരാന്‍ ബിസിസി ഐ ആവിശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണോട് യുഎഇയില്‍ തുടരാന്‍ ആവിശ്യപ്പെട്ടിരിക്കുകയാണ് ബിസിസി ഐ. ഐപിഎല്ലില്‍ ബാറ്റുകൊണ്ട് തിളങ്ങിയ സഞ്ജുവിനോട് യുഎഇയില്‍ തുടരാന്‍ ആവിശ്യപ്പെട്ടത് ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍


Recommended