ബാഴ്‌സലോണയ്ക്ക് വേണ്ടി മെസി സൗജന്യമായി കളിക്കുമെന്ന് പ്രതീക്ഷിച്ചു

  • 3 years ago
ബാഴ്സലോണ വിട്ട സൂപ്പർ താരം ലയണൽ മെസി ടീമിൽ തുടരാൻ വേണ്ടി ശമ്പളം വേണ്ടെന്ന് വച്ച് കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലപോർട . ലാ ലിഗയുടെ നിയമമനുസരിച്ച് മെസിയുമായുള്ള ശമ്പള കരാർ പുതുക്കാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് അവസാന നിമിഷം ശമ്പളം വേണ്ടെന്ന് വച്ച് മെസി ബാഴ്‌സലോണയിൽ തുടരും എന്ന് പ്രതീക്ഷിച്ചിരുന്നു എന്നാണ് ക്ലബ്ബ് പ്രസിഡന്റ് പറഞ്ഞത്.