ശ്രദ്ധ നേടി ഭാവനയുടെ പുതിയ ചിത്രം

  • 3 years ago
നമ്മള്‍ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായി. മലയാളത്തിൽ സജീവമല്ലെങ്കിലും ഭാവന കന്നഡയിലെ ഹിറ്റ് നായികയാണ്. ഒട്ടേറെ ചിത്രങ്ങളിൽ ഇതിനോടകം നടി വേഷമിട്ടുകഴിഞ്ഞു. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കന്നഡ ചിത്രമാണ് ഭജറംഗി. ഭാവനയും സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ഒന്നിച്ച ചിത്രമായിരുന്നു ഇത്.