നബിയുടെ അന്ത്യവാർത്തക്ക് പിന്നാലെ യോഗം ചേർന്ന പൂന്തോട്ടം | Saqifah Bani Sada in Medina History

  • 3 years ago
അബൂബക്കർ സിദ്ദീഖിനെ ഖലീഫയായി തെരഞ്ഞെടുത്ത സ്ഥലം. പ്രവാചകന്റെ അന്ത്യവാർത്തക്ക് പിന്നാലെ യോഗം ചേർന്ന പൂന്തോട്ടം | ചരിത്രവഴികൾ

പ്രവാചകൻ മുഹമ്മദ് നബി മദീനയിൽ എത്തുന്ന കാലത്ത് അവിടുത്തെ പ്രധാന രണ്ട് ഗ്രോത്രങ്ങളായിരുന്നു ഔസും ഖസ്റജും. ഈ രണ്ട് ഗോത്രവും തമ്മിൽ നൂറിലേറെ വർഷത്തെ ശത്രുതയും ഏറ്റുമുട്ടലുമുണ്ടായിരുന്നു. പ്രവാചകന്റെ വരവോടെ ഇവർ തമ്മിലുള്ള പ്രശ്നമവസാനിക്കുകയും ഇസ്ലാമിലേക്ക് കടന്നു വരികയും ചെയ്തു. ഖസ്റജ് ഗോത്രത്തിലെ പ്രമുഖനായിരുന്നു സഅദ് ബിൻ ഉബാദ. അദ്ദേഹത്തിന്റെ വീടു നിന്നിരുന്ന സ്ഥലമാണ് സഖീഫതു ബനീ സാഇദ എന്നറിയപ്പെടുന്ന തോട്ടം. പൂക്കളും മരങ്ങളും നിറഞ്ഞു നിൽക്കുന്ന തോട്ടമാണ് സത്യപ്രതിജ്ഞ നടന്ന തോട്ടം എന്നർത്ഥം വരുന്ന ഹദീഖതുൽ ബൈഅ. ഹദീഖതു സഖീഫതു ബനീ സാഇദ എന്ന പേരിലും ഇതറിയപ്പെടുന്നു.

സത്യപ്രതിജ്ഞ നടന്ന തോട്ടം എന്നർത്ഥം വരുന്ന ഹദീഖതുൽ ബൈഅ അല്ലെങ്കിൽ ഹദീഖതു സഖീഫതു ബനീ സാഇദ എന്ന് തോട്ടത്തിന്റെ പേര് വരുന്നത്, ഇസ്ലാമിക ചരിത്രത്തിലെ അതീവ നിർണായകമായ ഒരു നിമിഷത്തിന്റെ പേരിലാണ്. മുഹമ്മദ് നബിയുടെ വിടവാങ്ങലിന് ശേഷം വിശ്വാസികളെ നയിക്കാനുള്ള ഖലീഫയെ തെരഞ്ഞെടുക്കാൻ ഇസ്ലാമിക ജനതയുടെ നേതൃത്വം ഒത്തുചേർന്ന സ്ഥലമാണിത്. പ്രവാചകന്റെ അന്ത്യവാർത്തയറിഞ്ഞ് മദീന നിവാസികളായ അൻസാരികൾ സഅദ് ഇബ്നു ഉബാദയുടെ ഈ തോട്ടത്തിൽ യോഗം ചേരുകയും അദ്ദേഹത്തെ നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇവിടേക്ക് പ്രവാചകനോട് ഏറ്റവും അടുപ്പമുണ്ടായിരുന്ന അബൂബക്കർ സ്വിദ്ദീഖും, ഉമർ ഇബ്നുൽ ഖത്താബും എത്തുന്നത്. പിന്നീട് നടന്ന ചർച്ചയിൽ ഇസ്ലാമിലെ ഒന്നാം ഖലീഫയായി അബൂബക്കർ സിദ്ദീഖിനെ തെരഞ്ഞെടുത്തു. അദ്ദേഹത്തിന് മദീനാ നിവാസികൾ ബൈഅത്ത് അല്ലെങ്കിൽ അംഗീകാരവും പിന്തുണയും നൽകിയത് ഈ തോട്ടത്തിൽ വെച്ചാണ്.

Malayalam News Malayalam Latest News Malayalam Latest News Videos

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വ