ഡൊമിനാര്‍ 250 ഡ്യുവല്‍ ടോണ്‍ പതിപ്പുകളെ അവതരിപ്പിച്ച് ബജാജ്

  • 3 years ago
ജനപ്രീയ മോഡലായ ഡൊമിനാര്‍ 250-ന് മൂന്ന് പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ ബജാജ്. റേസിംഗ് റെഡ്/മാറ്റ് സില്‍വര്‍, സിട്രസ് റഷ്/മാറ്റ് സില്‍വര്‍, സ്പാര്‍ക്ക്‌ലിംഗ് ബ്ലാക്ക്/മാറ്റ് സില്‍വര്‍ എന്നീ നിറങ്ങളാണ് മോഡലില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ കളര്‍ സ്‌കീമുകള്‍ അധിക ചിലവില്ലാതെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.