40 ദിവസം 14,000 ബുക്കിംഗ്; ഹിറ്റടിച്ച് ഹ്യുണ്ടായി അൽകസാർ എസ്‌യുവി

  • 3 years ago
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ എസ്‌യുവിയായ അൽകസാർ വമ്പൻ ഹിറ്റായിരിക്കുകയാണ്. വിപണിയിൽ എത്തി വെറും 40 ദിവസം പിന്നിടുമ്പോഴേക്കും 14,000 യൂണിറ്റ് ബുക്കിംഗാണ് ഈ ഏഴ് സീറ്റർ വാഹനത്തെ തേടിയെത്തിയിരിക്കുന്നത്. വിപണി സാഹചര്യങ്ങൾ ഏറ്റവും പ്രതികൂലമായി തുടരുന്നതിനിടെയാണ് ഈ നേട്ടമെന്നതും ഏറെ ശ്രദ്ധേയമാണ്.