ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ കൊച്ചിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച് ടിവിഎസ്

  • 3 years ago
കേരളത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് ടിവിഎസ് പുതിയ നീക്കത്തിനൊരുങ്ങുന്നത്. മാത്രമല്ല ഏഥര്‍ എനര്‍ജി കഴിഞ്ഞ ദിവസം കേരളത്തില്‍ തങ്ങലുടെ രണ്ടാമത്തെ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ കൊച്ചിയിലാണ് കമ്പനി ആദ്യം വില്‍പ്പനയ്ക്ക് എത്തുക. 1.23 ലക്ഷം രൂപ ഓണ്‍-റോഡ് വിലയ്ക്കാണ് മോഡല്‍ വില്‍പ്പനയ്ക്ക് എത്തുന്നതെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇലക്ട്രിക് സ്‌കൂട്ടര്‍ നഗരത്തിലുടനീളമുള്ള തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. കൂടാതെ കമ്പനി വെബ്സൈറ്റ് വഴി 5,000 രൂപ ടോക്കണ്‍ തുകയ്ക്ക് ബുക്ക് ചെയ്യാം.