V Sivankutty about the education system in Kerala
  • 3 years ago
V Sivankutty about the education system in Kerala
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ പഠനത്തിന് തടസ്സം നേരിടുന്നുവെങ്കിൽ അത് ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.പഠിക്കാൻ മൊബൈൽഫോൺ സൗകര്യം ഇല്ലാത്തവർക്ക് സർക്കാരും വിവിധ സന്നദ്ധ സംഘടനകളും എത്തിച്ചു നൽകും.സംസ്ഥാനത്തൊട്ടാകെ പദ്ധതി വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചാലാ ഗവൺമെൻറ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീലും മന്ത്രി നിർവഹിച്ചു.തിരുവനന്തപുരം നഗരസഭയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. നഗരസഭാ മേയർ, ഡെപ്യൂട്ടി മേയർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Recommended