പണം പിന്നീട് മതി, വണ്ടിയെടുത്തോളൂ; വന്‍ ഓഫറുകളുമായി മഹീന്ദ്ര

  • 3 years ago
കൊവിഡ് മഹാമാരിയും, ലോക്ക്ഡൗണും മൂലം പ്രതിസന്ധി നേരിടുന്ന വാഹന വിപണി തിരിച്ചുവരവിനുള്ള പുതുവഴികള്‍ തേടുകയാണ്. നിര്‍മാതാക്കള്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ ഒക്കെ പ്രഖ്യാപിച്ചാണ് പ്രതിസന്ധിയെ തരണം ചെയ്യാനൊരുങ്ങുന്നത്. നിര്‍മ്മാതാക്കള്‍ പുതിയ സ്‌കീമുകളും ഓഫറുകളും അവതരിപ്പിച്ച് വാങ്ങുന്നവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ വ്യത്യസ്തമായ ഒരു ഓഫറുമായി രംഗത്തെത്തുകയാണ് നിര്‍മാതാക്കളായ മഹീന്ദ്ര.