നാലാംതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം ജൂണ്‍ 10-ന്, ബുക്കിംഗ് ആരംഭിച്ചു

  • 3 years ago
പുതുതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് സ്‌കോഡ. 2021 ഏപ്രില്‍ മാസം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന നാലാം തലമുറയുടെ അവതരണം കെവിഡ് വില്ലനായതോടെ മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ ജൂണ്‍ മാസത്തില്‍ വാഹനം അവതരിപ്പിക്കുമെന്ന് കമ്പനിയുടെ ഔദ്യോഗിക അറിയിപ്പും എത്തിയിരുന്നു. എന്നാല്‍ കൃത്യമായ തീയതി കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.