പ്രശ്നബാധിത മേഖലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തും | Oneindia Malayalam

  • 3 years ago
DGB Loknath Behra Came to cast his vote at Trivandrum
നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രത്യേക ശ്രദ്ധ പുലർത്തുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ.സംഘർഷ സ്ഥലങ്ങളിൽ അടിയന്തിര നടപടികൾക്ക് നിർദ്ദേശം നൽകിയതായും ഡിജിപി പറഞ്ഞു.സംഘർഷ സംഭവങ്ങളെ പോലീസ് ഗൗരവമായി കാണുന്നു. എല്ലാ കേന്ദ്രങ്ങളിലും സ്ഥിതി പൊതുവേ സമാധാനപരമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.പ്രശ്നബാധിത മേഖലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കഴക്കൂട്ടത്തെ ബിജെപി എൽഡിഎഫ് സംഘർഷ സ്ഥലത്തേക്ക് എസ്പിയെ നിയോഗിച്ചിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കുടുംബത്തോടൊപ്പം വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി.

Recommended