മലയാളികളുടെ സ്വന്തം ഗായകൻ സോമദാസ്‌ അന്തരിച്ചു

  • 3 years ago
പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ (42) അന്തരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കൊവിഡാനന്തര ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. റിയാലിറ്റി ഷോകളിലൂടെയാണ് സോമദാസ് ശ്രദ്ധേയനായത്. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍, ബിഗ് ബോസ് എന്നീ പരിപാടികളില്‍ സോമദാസ് തിളങ്ങിയിരുന്നു.