എന്താണ് ഷിഗല്ലെ.,ചില്ലറക്കാരനല്ല ഈ ആളെക്കൊല്ലി ബാക്റ്റീരിയ | Oneindia Malayalam

  • 3 years ago
What is shigella infection reported in Kerala? All you need to know
കൊറോണവൈറസ് പകര്‍ച്ചവ്യാധിക്കിടെ കേരളത്തില്‍ ഭീതി ഉയര്‍ത്തുകയാണ് ഷിഗെല്ല രോഗവും. കോഴിക്കോട് മായനാട് കോട്ടാംപറമ്പ് മേഖലയില്‍ ആണ് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ ഷിഗെല്ല രോഗങ്ങളോടെ കോട്ടാംപറമ്പില്‍ ഒരു പതിനൊന്നുകാരന്‍ മരിച്ചിരിന്നു. ആ മരണനാന്തര ചടങ്ങിനിടെ വിതരണം ചെയ്ത വെള്ളത്തിലൂടെ ആ പ്രദേശത്തെ മറ്റ് ആളുകളിലേക്കും ഷിഗെല്ല പടര്‍ന്നു. പ്രദേശത്ത് 52 പേരില്‍ രോഗലക്ഷ്ണം കണ്ടെത്തി, 5 വയസ്സിന് താഴെയുള്ള 2 കുട്ടികള്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എന്നാല്‍ എങ്ങനെയാണ് ഷിഗെല്ല ബാക്ടീരിയ ഈ മേഖലയില്‍ എത്തിയത് എന്ന് കണ്ടെത്താനായിട്ടില്ല. ഒന്നോര്‍ക്കുക സൂക്ഷിച്ചില്ലെങ്കില്‍ ജീവന്‍ വരെ നഷ്ടമാകാന്‍ കാരണമായ പകര്‍ച്ചവ്യാധിയാണ് ഷിഗെല്ല.അതിനാല്‍ തന്നെ ജാഗ്രത വേണം. ഒപ്പം അറിവും. എന്താണ് ഷിഗെല്ല, രോഗലക്ഷണങ്ങള്‍ എന്തെല്ലാം, എങ്ങനെ പടരുന്നു, ചികിത്സ എന്നിവയെ സംബന്ധിച്ചാണ് ഈ വീഡിയോയില്‍ പറയുന്നത്‌


Recommended