ചമ്പ്യാന്മാർക്ക് മുന്നിൽ പൊരുതിത്തോറ്റ് കൊമ്പന്മാർ..ബ്ലാസ്റ്റേഴ്‌സ് വേറെ ലെവലാകും

  • 4 years ago
ഐഎസ്എല്ലിന്റെ ഏഴാം സീസണില്‍ വിജയത്തോടെ തുടങ്ങുകയെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മോഹം പൊലിഞ്ഞു. ഗോവയിലെ ബാംബോലിനിലെ ജിഎംസി സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ എടിക്കെ മോഹന്‍ ബഗാനോടു മഞ്ഞപ്പട പൊരുതി വീഴുകയായിരുന്നു. ഗോള്‍ രഹിതമായ ഒന്നാം പകുതിക്കു ശേഷം 67ാം മിനിറ്റില്‍ ഫിജി ഗോള്‍ മെഷീന്‍ റോയ് കൃഷ്ണ നേടിയ ഗോളാണ് മല്‍സരത്തില്‍ ഇരുടീമുകളെയും വേറിട്ടു നിര്‍ത്തിയത്