നിസാന് പുതുജീവനേകാൻ മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവി എത്തി; ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷം

  • 4 years ago
ജാപ്പനീസ് കാർ നിർമാതാക്കളായ നിസാൻ ഇന്ത്യയിൽ പുതിയൊരു ഇന്നിംഗ്‌സിന് തുടക്കം കുറിക്കുകയാണ്. രാജ്യത്തെ ഏറ്റവും ജനപ്രിയമായ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലേക്ക് മാഗ്നൈറ്റ് എന്ന മോഡലിനെ അവതരിപ്പിച്ചുകൊണ്ടാണ് ബ്രാൻഡിന്റെ ചുവടുവെപ്പ്. വിപണിയിലെ ഉയർന്ന മത്സരാധിഷ്ഠിത സബ്-4 മീറ്റർ കോംപാക്ട്-എസ്‌യുവി വിഭാഗത്തിലാണ് പുതിയ നിസാൻ മാഗ്നൈറ്റ് സ്ഥാനംപിടിക്കുന്നത്. നിരവധി സവിശേഷതകളാൽ സമ്പന്നമാണ് മോഡലെന്നാണ് സൂചന. കൂടാതെ ഒറ്റ നോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന രൂപവും വാഹനത്തിന്റെ പ്രത്യേകതയാണ്. കോംപാക്‌ട് എസ്‌യുവിയുടെ ഡിസൈൻ വിശദാംശങ്ങൾ, ഇന്റീരിയറുകൾ, ഫീച്ചറുകൾ, സവിശേഷതകൾ, മറ്റെല്ലാ വശങ്ങളെക്കുറിച്ചുമുള്ള ഒരു ഫസ്റ്റ് ലുക്ക് റിവ്യൂവിലേക്ക് നമുക്ക് കടക്കാം.

Recommended