പുതുതലമുറ ഥാർ പുറത്തിറക്കി മഹീന്ദ്ര | DriveSpark Malayalam

  • 4 years ago
മഹീന്ദ്ര ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ 2020 ഥാർ പുറത്തിറക്കി. 2020 ഥാർ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്, 9.80 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില. ഇന്ത്യയിലുടനീളം 2020 ഥാറിനായി കമ്പനി ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി, ഡെലിവറികൾ നവംബർ ഒന്നു മുതൽ ആരംഭിക്കും. 2020 ഥാർ AX സീരീസ് 9.80 ലക്ഷത്തിനും 12.20 ലക്ഷത്തിനും ഇടയിൽ വിൽക്കുന്നു. ടോപ്പ്-സ്പെക്ക് LX സീരീസിന് 12.49 ലക്ഷം മുതൽ 12.95 ലക്ഷം വരെ വിലവരും. LX ഓട്ടോമാറ്റിക് പതിപ്പിന് അധികമായി 80,000 രൂപ മുതൽ 1.06 ലക്ഷം വരെ വില വരും. ആറ് കളർ ഓപ്ഷനുകളിലാണ് പുതിയ മഹീന്ദ്ര ഥാർ വാഗ്ദാനം ചെയ്യുന്നത്.

Recommended