ഗ്രാമീണ വിപണികളെ ലക്ഷ്യമിട്ട് എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്കുമായി ഹോണ്ട

  • 4 years ago
ഗ്രാമീണ വിപണികളെ ലക്ഷ്യമിട്ട് പുതിയ എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട. ഇതിലൂടെ തങ്ങളുടെ ഉത്പ്പന്ന പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ തങ്ങളിലേക്ക് അടുപ്പിക്കുന്നതിന് താങ്ങാനാവുന്ന വിലയില്‍ എന്‍ട്രി ലെവല്‍ ശ്രേണിയില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് കമ്പനി വക്താവും വെളിപ്പെടുത്തി. പുതിയ മോട്ടോര്‍സൈക്കിള്‍ CD 110 -ന് താഴെയായി സ്ഥാപിക്കും. CD 110 നിലവില്‍ ഹോണ്ടയുടെ നിരയിലെ ഏറ്റവും താങ്ങാവുന്ന യാത്രാ ബൈക്കാണ്. 64,505 രൂപയാണ് നിലവില്‍ ഈ മോഡലിന്റെ വിലകള്‍ ആരംഭിക്കുന്നത്.

Recommended