വാഹനങ്ങളില്‍ സ്റ്റെപ്പിനി ടയര്‍ ആവശ്യമില്ലെന്ന് ഗതാഗത മന്ത്രാലയം

  • 4 years ago
മോട്ടര്‍ വാഹന നിയമത്തില്‍ പുതിയ വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം. വാഹനങ്ങളില്‍ ഇനി മുതല്‍ സ്റ്റെപ്പിനി ടയര്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ഗതാഗത മന്ത്രാലയം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന് പകരമായി ടയര്‍ റിപ്പയര്‍ കിറ്റും ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനവും വാഹനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഒക്ടോബര്‍ മുതല്‍ നിര്‍മിക്കുന്ന വാഹനങ്ങളില്‍ ഇത് നിര്‍ബന്ധമാക്കും. ടയറിലെ ദ്വാരം അടയ്ക്കാവുന്ന സീലന്റ് ഉള്‍പ്പെടുന്ന ടയര്‍ റിപ്പയര്‍ കിറ്റ് വാഹനത്തില്‍ ഉറപ്പാക്കണം. ക്യാബിനുള്ള ട്രാക്ടര്‍ അടക്കമുള്ള വാഹനങ്ങള്‍ക്കെല്ലാം സേഫ്റ്റി ഗ്ലാസ് വിന്‍ഡ് ഷീല്‍ഡും നിര്‍ബന്ധമാണ്. ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്ന ഭേദഗതികള്‍ക്കൊപ്പമാണ് ടയര്‍ സംരക്ഷണം സംബന്ധിച്ച നിബന്ധനയും വന്നിരിക്കുന്നത്.

Recommended