'ചൗക്കിദാര്‍ ചൈനീസ് ഹെ'; മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് | Oneindia Malayalam

  • 4 years ago


Chhattisgarh Congress trends ‘ChaukidarChineseHai’ hashtag in new bid to slam Modi on China
ചൗക്കീദാര്‍ ചോര്‍ ഹേ മുദ്രാവാക്യത്തിന് ശേഷം മോദിക്ക് എതിരെ കോണ്‍ഗ്രസിന്റെ പുതിയ തുറുപ്പ് ചീട്ട്. ഇന്ത്യ-ചൈന സംഘര്‍ഷ പശ്ചാത്തലത്തില്‍ ചൗക്കീദാര്‍ ചൈനീസ് ഹേ എന്ന മുദ്രാവാക്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ കൊഴുക്കുന്നത്. ഇന്ത്യാ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ നിലപാടിന് എതിരെയാണ് പ്രതിപക്ഷം വിമര്‍ശനം കടുപ്പിക്കുന്നത്.മോദിയെ സറണ്ടര്‍ മോദി എന്ന് രാഹുല്‍ ഗാന്ധി വിളിച്ചതിന് പിന്നാലെ ആണ് ഛത്തീസ്ഗഡ് കോണ്‍ഗ്രസ് ട്വിറ്ററില്‍ പുതിയ കാമ്പെയിനുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനോടകം നിരവധി പേര്‍ പുതിയ കാമ്പെയിന്‍ ഏറ്റെടുത്ത് കഴിഞ്ഞു