ഷായ്ക്ക് പിന്നാലെ രാജ്‌നാഥ് സിങ്ങിനും കിട്ടി രാഹുലിന്റെ വക

  • 4 years ago
Rahul Gandhi hits back at Defence Minister Rajnath Singh over LAC standoff
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാരിനെ തുടര്‍ച്ചയായി പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതിര്‍ത്തി തര്‍ക്കത്തിന് ഇതുവരെ പൂര്‍ണമായും പരിഹാരം കാണാന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിച്ചിട്ടില്ല. മോദി സര്‍ക്കാര്‍ അതിര്‍ത്തി സംരക്ഷിക്കുന്നത് സംബന്ധിച്ച അമിത് ഷായുടെ അവകാശവാദത്തെ രാഹുല്‍ ഗാന്ധി നേരത്തെ പരിഹസിച്ചിരുന്നു. പിന്നാലെ മറുപടിയുമായി എത്തിയ രാജ്നാഥ് സിംഗിനേയും വെട്ടിലാക്കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

Recommended