പുതുതലമുറ GLS എസ്‌യുവി ജൂൺ 17 -ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ്

  • 4 years ago
കമ്പനിയുടെ മുൻനിര എസ്‌യുവിയായ പുതുതലമുറ GLS 2020 ജൂൺ 17 -ന് ഇന്ത്യൻ വിപണിയിലെത്താൻ ഒരുങ്ങുന്നു. ലോഞ്ച് തീയതി സോഷ്യൽ മീഡിയയിൽ മെർസിഡീസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് വരാനിരിക്കുന്ന എസ്‌യുവിയുടെ രണ്ട് ടീസർ ചിത്രങ്ങളോടൊപ്പം പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിർമ്മാതാക്കളിൽ നിന്നുള്ള അടുത്ത ലോഞ്ചായിരിക്കും GLS എന്ന് ഷ്വെങ്ക് സ്ഥിരീകരിച്ചു. മുൻ തലമുറ GLS -നെപ്പോലെ, എസ്‌യുവി ഒരു CKD യൂണിറ്റായി ഇന്ത്യയിലേക്ക് വരും. ഇത് ഇന്ത്യയിൽ, പൂനെയിലെ കമ്പനിയുടെ ചകൻ പ്ലാന്റിൽ അസംബിൾ ചെയ്യും.