15 മിനിറ്റിനുള്ളിൽ കൊറോണയെ നശിപ്പിക്കാം, പുതിയ സാങ്കേതികവിദ്യയുമായി ഫോർഡ് എത്തുന്നു

  • 4 years ago
കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ച മേഖലയിൽ ഒന്നാണ് വാഹന വ്യവസായത്തിന്റേത്. ഏകദേശം രണ്ട് മാസത്തോളമാണ് നിർമ്മാണ യൂണിറ്റുകളും ഡീലർഷിപ്പുകളും അടഞ്ഞുകിടന്നത്. ഇത് നിരവധി തൊഴിലാളികളുടെ ജോലി നഷ്‌ടപ്പെടുന്നതിലേക്കും കാറുകളുടെ ആവശ്യം കുറയുന്നതിലേക്കും നയിച്ചു. കൊറോണയെ നേരിടാൻ വാഹന നിർമാതാക്കൾ തങ്ങളുടെ കാറുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഒന്നിലധികം സാങ്കേതികവിദ്യകളിൽ പ്രവർത്തിച്ചു വരികയാണിപ്പോൾ. വൈറസിനെ പരാജയപ്പെടുത്തുന്നതിനായി ഫോർഡ് മോട്ടോർ കമ്പനി പുതിയ ഹീറ്റഡ് സോഫ്റ്റ്‌വെയറിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കൻ പൊലീസ് കാറുകൾക്കായാണ് ഈ സംവിധാനം ആദ്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്.