ലോക്ക്ഡൗണ്‍; 600 ജീവനക്കാരെ പിരിച്ചുവിട്ട് യൂബര്‍

  • 4 years ago
കൊറോണ വൈറസ് പ്രതിസന്ധി സൃഷ്ടിച്ചതോടെ 600 ജീവനക്കാരെ പിരിച്ചുവിട്ട് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് പ്ലാറ്റ്‌ഫോമായ യൂബര്‍. ഇന്ത്യയിലെ മൊത്തം യൂബര്‍ ജീവനക്കാരില്‍ 25 ശതമാനത്തോളം വരുമിതെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് ഓലയും 1,400 ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. യൂബറിന്റെ ആഗോള തലത്തിലെ തൊഴില്‍ വെട്ടിച്ചുരുക്കലിന്റെ ഭാഗമായാണ് യൂബര്‍ ഇന്ത്യയുടെയും നടപടിയെന്ന് ദക്ഷിണേഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍ പറഞ്ഞു. ഡ്രൈവര്‍, കസ്റ്റമര്‍ ആന്‍ഡ് ഡ്രൈവര്‍ സപ്പോര്‍ട്ട്, ബിസിനസ് ഡെവലപ്‌മെന്റ്, ലീഗല്‍, ഫിനാന്‍സ്, പോളിസി, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലിലാണ് യൂബര്‍ സിഇഒ ദാര ഖോസ്രോഷാഹി ഇക്കാര്യം അറിയിച്ചത്.