സെറ്റ് തകര്‍ത്തവര്‍ക്ക് എതിരെ കലിപ്പിൽ പിണറായി

  • 4 years ago
മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് സിനിമാ സെറ്റ് തകര്‍ത്ത സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കാലടി ശിവരാത്രി മണപ്പുറത്ത് ലക്ഷങ്ങള്‍ മുടക്കി മിന്നല്‍ മുരളി എന്ന സിനിമയ്ക്ക് വേണ്ടി നിര്‍മ്മിച്ച സെറ്റ് ആണ് ബംജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളം വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള മണ്ണല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Pinarayi Vijayan Assures Strict Action Against Bajarangdal Workers

Recommended