പുതിയ മിഡ്-സൈസ് ടാരെക് എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, അരങ്ങേറ്റം അടുത്ത വർഷം

  • 4 years ago
ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ലാറ്റിനമേരിക്കൻ വിപണിയിൽ ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്. ഈ വർഷം പകുതിയോടെ വാഹനത്തെ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനം പദ്ധതിയെ തകിടം മറിച്ചു. 2020 ഓഗസ്റ്റോടെ കമ്പനി പ്രൊഡക്ഷൻ റെഡി മോഡലിന്റെ പേര് വെളിപ്പെടുത്തും. അർജന്റീനയിലെ പാച്ചെക്കോ പ്ലാന്റിലാണ് ഇതിന്റെ ഉത്പാദനം ആരംഭിക്കുക. പുതിയ ഫോക്‌സ്‌വാഗൺ ടാരെക് എസ്‌യുവി 2021 മെയ് മാസത്തിൽ ബ്രസീലിയൻ വിപണിയിലും എത്തുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

Recommended